പരിക്ക് ഭേദമായില്ല രാഹുലിന് ട്വന്റി ട്വന്റി പരമ്പരയും നഷ്ടപെടും..

പരിക്ക് ഭേദമായില്ല രാഹുലിന് ട്വന്റി ട്വന്റി പരമ്പരയും നഷ്ടപെടും..

പരിക്ക് ഭേദമായില്ല രാഹുലിന് ട്വന്റി ട്വന്റി പരമ്പരയും നഷ്ടപെടും..

 

ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് കെ എൽ രാഹുൽ.എന്നാൽ താരം ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. തന്റെ ഫോമിന്റെ ഉന്നതിയിൽ നിൽകുമ്പോളാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്.

ഇന്ത്യ ദക്ഷിണ ആഫ്രിക്ക ട്വന്റി ട്വന്റി പരമ്പരക്ക്‌ മുന്നേയാണ് രാഹുലിന് പരിക്കേറ്റത്.ജർമനിയിലാണ് താരം സ്പോർട്സ് ഹെർണിയ സർജറി ചെയ്തത്. സർജറി വിജയകരമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച താരത്തിന് കോവിഡ് കൂടി പിടിപെട്ടത് പോലെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു.

ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം രണ്ട് തവണ കൂടി കോവിഡ് ടെസ്റ്റുകൾ രാഹുൽ നടത്തേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഈ ടെസ്റ്റുകൾ നടത്തിയതിന് ശേഷം താരത്തിന് വിൻഡിസിലേക്ക് വിമാനം കേറാൻ സാധിക്കില്ല.

അത് കൊണ്ട് തന്നെ താരം വിൻഡിസിനെതിരെയുള്ള ട്വന്റി പരമ്പരയിൽ കളിക്കില്ല. സിംബവയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ താൻ തിരകെയെത്തണമെന്നാണ് രാഹുൽ ആഗ്രഹിക്കുന്നത്.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here